Location:
U A E ...........!!!
Group Category:
Uncategorised
Languages:
Malayalam English Arabic Urdu Tamil
കാത്തിരിപ്പുകളുടെ നീണ്ട നാളുകള്‍ ബാക്കിവച്ച സുദിനങ്ങളായിരുന്നു ഓരോ വര്‍ഷാവധികളും. എന്നാല്‍ കൊതിക്കാതെ, അനിവാര്യതകളായെത്തിയ വേര്‍പാടുകള്‍ എന്നെ കരയിപ്പിച്ചു കൊണ്ടേയിരുന്നു. കരംപിടിച്ചു നടന്ന കൂട്ടുകാര്‍ പിരിയുമ്പോള്‍ ബന്ധം ഫോണ്‍വിളികളിലൂടെയും അക്ഷരങ്ങളിലൂടെയും സന്ദര്‍ശനങ്ങളിലൂടെയും പുതുക്കാമെന്ന വ്യാ'മോഹ'ത്തില്‍ വിടപറഞ്ഞകലും. എന്നാല്‍ തിരക്കുകളുടെ ലോകത്തില്‍ ഒക്കെയും മുന്നോട്ടുനയിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍, പുതിയ സംഭവങ്ങളില്‍ വല്ലാതെ തിക്കുമുട്ടി അറിയാതെ മുന്നോട്ട് ആനയിക്കപ്പെടുമ്പോള്‍ കൂട്ടുകാരെ സമ്മാനിച്ച, സൗഹൃദങ്ങളും പ്രണയങ്ങളും വിരിഞ്ഞ കലാലയ മുറ്റങ്ങളും ക്ലാസ്‌മുറികളും ഓര്‍മകളില്‍ ഒരേസമയം നൊമ്പരവും ആശ്വാസവും പകരുകയാണെന്നില്‍. എന്റെ സൗഹൃദത്തിന് കാതും മനസ്സും സമയവും തന്ന പ്രിയപ്പെട്ടവര്‍.....!!!!!!!!!